Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : British PM

സ്റ്റാ​ർ​മ​റി​ന്‍റെ വീ​ടി​നു തീ​വ​ച്ച കേസ്: ര​ണ്ട് യു​വാ​ക്ക​ൾ കു​റ്റ​ക്കാ​ർ

ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ​​​​യ്ർ സ്റ്റാ​​​​ർ​​​​മ​​​​റി​​​​ന്‍റെ വീ​​​​ടി​​​​ന് തീ​​​​വ​​​​ച്ച​​​​തു​​​​മാ​​​​യ ബ​​​​ന്ധ​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ര​​​​ണ്ട് യു​​​​വാ​​​​ക്ക​​​​ൾ കു​​​​റ്റ​​​​ക്കാ​​​​രെ​​​​ന്നു കോ​​ട​​തി ക​​​​ണ്ടെ​​​​ത്തി.

യു​​​​ക്രെ​​​​യ്ൻ പൗ​​​​ര​​​​നാ​​​​യ റോ​​​​മ​​​​ൻ ലാ​​​​വ്‌​​​​റി​​​​നോ​​​​വി​​​​ച്ച് (22), റൊ​​​​മാ​​​​നി​​​​യ​​​​ൻ പൗ​​​​ര​​​​നാ​​​​യ സ്റ്റാ​​​​നി​​​​സ്ലാ​​​​വ് കാ​​​​ർ​​​​പി​​​​യു​​​​ക്ക് (27) എ​​​​ന്നി​​​​വ​​​​ർ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യാണ് ക​​​​ണ്ടെ​​​​ത്തൽ.

കേ​​​​സി​​​​ൽ പെ​​​​ട്രോ പോ​​​​ച്ചി​​​​നോ​​​​ക് (35) എ​​​​ന്ന യു​​​​വാ​​​​വി​​​​നെ കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​നാ​​​​ക്കി. നോ​​​​ർ​​​​ത്ത് ല​​​​ണ്ട​​​​നി​​​​ലെ കെ​​​​ന്‍റി​​​​ഷ് ടൗ​​​​ണി​​​​ൽ സ്റ്റാ​​​​ർ​​​​മ​​​​ർ മു​​​​മ്പ് താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന വീ​​​​ടും, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ‌‌ബ​​​​ന്ധു​​​​ക്ക​​​​ൾ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന വീ​​​​ടും, കാ​​​​റു​​​​മാ​​​​ണ് ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

International

സ്റ്റാർമർക്കെതിരേ പാളയത്തിൽ പട

ല​​​ണ്ട​​​ൻ: ​​​ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റെ പു​​​റ​​​ത്താ​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യി​​​ൽ പ​​​ട​​​യൊ​​​രു​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

സ്റ്റാ​​​ർ​​​മ​​​റു​​​ടെ വി​​​ശ്വ​​​സ്ത​​​ർ​​ ത​​​ന്നെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം ബ്രി​​​ട്ടീ​​​ഷ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ച​​​ത്. ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു​​​ശേ​​​ഷം സ്റ്റാ​​​ർ​​​മ​​​ർ​​​ക്കെ​​​തി​​​രേ അ​​​ട്ടി​​​മ​​​റി​​​നീ​​​ക്ക​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

2024ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബ്രി​​​ട്ട​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ജ​​​യ​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ലേ​​​ബ​​​റി​​​നു നേ​​​ടി​​​ക്കൊ​​​ടു​​​ക്കാ​​​ൻ സ്റ്റാ​​​ർ​​​മ​​​ർ​​​ക്കു ക​​​ഴി​​​ഞ്ഞെ​​​ങ്കി​​​ലും 16 മാ​​​സ​​​ത്തെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ ജ​​​ന​​​പ്രീ​​​തി കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞ​​​താ​​ണു വി​​​മ​​​ത​​​നീ​​​ക്ക​​​ത്തി​​​നു കാ​​​ര​​​ണം.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വെ​​​സ് സ്ട്രീ​​​റ്റിം​​​ഗ്, ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ഷ​​​ബാ​​​ന മ​​​ഹ്‌​​​മൂ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണു വി​​​മ​​​ത​​നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ലെ​​​ന്നാ​​ണ് റി​​​പ്പോ​​​ർ​​​ട്ട്. എ​​​ന്നാ​​​ൽ, സ്റ്റാ​​​ർ​​​മ​​​റെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കി​​​ല്ലെ​​​ന്ന് വെ​​​സ് സ്ട്രീ​​​റ്റിം​​​ഗ് ഇ​​​ന്ന​​​ലെ പ്ര​​​തി​​​ക​​​രി​​​ച്ചു. വി​​​മ​​​ത​​​നീ​​​ക്ക​​​ങ്ങ​​​ളെ സ്റ്റാ​​​ർ​​​മ​​​ർ ചെ​​​റു​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ളും അ​​​റി​​​യി​​​ച്ചു.

സ്റ്റാ​​​ർ​​​മ​​​റു​​​ടെ നി​​​കു​​​തിന​​​യ​​​ങ്ങ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന​​​പ്രീ​​​തി ഇ​​​ടി​​​യാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു. അ​​​ടു​​​ത്ത​​​ക​​​ാല​​​ത്തെ അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ളി​​​ൽ ബ്രി​​​ട്ട​​​നി​​​ലെ ഏ​​​റ്റ​​​വും ജ​​​ന​​​പ്രീ​​​തി കു​​​റ​​​ഞ്ഞ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രി​​​ലൊ​​​രാ​​​ളാ​​​യി സ്റ്റാ​​​ർ​​​മ​​​ർ മാ​​​റി​​​യി​​​രു​​​ന്നു; വ​​​ല​​​തു​​​പ​​​ക്ഷ ന​​​യ​​​ങ്ങ​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന റി​​​ഫോം യു​​​കെ പാ​​​ർ​​​ട്ടി ലേ​​​ബ​​​റി​​​നേ​​​ക്കാ​​​ൾ മു​​​ന്നി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്തു.

ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യി​​​ലെ 20 ശ​​​ത​​​മാ​​​നം എം​​​പി​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ങ്കി​​​ലേ സ്റ്റാ​​​ർ​​​മ​​​റെ നീ​​​ക്കം​​​ചെ​​​യ്യാ​​​നാ​​​കൂ.

NRI

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബു​ധ​നാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യി​ർ സ്റ്റാ​മ​ർ ബു​ധ​നാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും. എ​ട്ട്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ആ​ദ്യ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​മാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് സ്റ്റാ​മ​ർ എ​ത്തു​ന്ന​ത്.

വ്യാ​പാ​രം, സാ​ങ്കേ​തി​ക​വി​ദ്യ, പ്ര​തി​രോ​ധം, സു​ര​ക്ഷ എ​ന്നി​വ​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ക​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ ഫി​ൻ​ടെ​ക് ഫെ​സ്റ്റ് 2025ലും ​ഇ​രു പ്ര​ധാ​ന​മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും.

Latest News

Corehub Up